മാഞ്ചസ്റ്റർ: ബാങ്ക് ഹോളിഡേ അവധി ദിവസങ്ങൾ ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ ദിവസങ്ങളാക്കി മാറ്റുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണ്… പ്രത്യേകിച്ച് സമ്മറിൽ കാലാവസ്ഥ നോക്കിയുള്ള സൺ ബാത്തിനായി പ്ലാൻ തയ്യാറാക്കി യാത്ര പുറപ്പെടുന്നവർ… കടൽ തീരങ്ങളാണ് ഇതിനായി മിക്കവാറും എല്ലാവരും തന്നെ തിരഞ്ഞെടുക്കുക. എന്നാൽ പതിവിന് വിപരീതമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ എല്ലാം മാറ്റിമറിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോച്ച് ഡെയ്ൽ അടുത്ത് M62 മോട്ടോർ വേയിൽ കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്ക് എൻഡിൽ ഉണ്ടായ സംഭവം.. നടുറോഡില്‍ യുവതിയുടെ തുണിപറിച്ചെറിഞ്ഞുള്ള സണ്‍ബാത്തിനാണ് മോട്ടോറിസ്റ്റുകൾ സാക്ഷ്യം വഹിച്ചത്.
മാഞ്ചസ്റ്ററിലെ റോച്ച് ഡെയ്ൽ M 62 മോട്ടോർ വേയിൽ ലിലി വില്ലേഴ്‌സ് എന്ന യുവതിയാണ് ഇത്തരത്തിലൊരപൂര്‍വ്വ സണ്‍ബാത്ത് നടത്തിയത്. കാമുകനൊപ്പം സണ്‍ബാത്തിനായി ബ്ലാക്ക്പൂളിലേക്ക് പോവുകയായിരുന്നു ലിലി. ഈ സമയം ടാങ്കര്‍ അപകടത്തില്‍ പെട്ട് ഇരു ദിശയിലേക്കുമുള്ള ഗതാഗതം നിലച്ചു. ടാങ്കറിന് തീ പിടിച്ചതോടെ ഫയർ സർവീസ് സ്ഥലത്തെത്തുകയും മോട്ടോർ വേ അടക്കുകയും ചെയ്തപ്പോൾ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുരുക്ക് മാറുന്ന ലക്ഷണമില്ല. അന്തരീക്ഷത്തിനാണെങ്കില്‍ നല്ല ചൂടും. കാറിനുള്ളിലും ചൂട് കൂടിയതോടെ യുവതിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്തായാലും സണ്‍ബാത്തിന് പോവുകയാണ്. അതിന് എന്തിന് ബ്ലാക്ക് പൂൾ വരെ പോകണം! അത് ഇവിടെത്തന്നെയായാലോ എന്ന ചിന്ത അപ്പോഴാണ് യുവതിയുടെ മനസില്‍ ഉടലെടുത്തത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, യുവതി കാറില്‍ നിന്നും പുതപ്പുമായി ചാടിയിറങ്ങി. പുതപ്പ് വിരിച്ച് നടുറോഡില്‍ മലര്‍ന്ന് ഒരൊറ്റക്കിടപ്പ്.
ഇത് മറ്റുള്ളവർക്ക് പ്രചോദനമെന്ന രീതിയിൽ തങ്ങളുടെ ബോറിങ് തീർക്കുവാൻ നല്ലൊരു വഴി കണ്ടെത്തിയ സന്തോഷത്തിൽ പലരും ലിലിയുടെ പാത പിൻതുടന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് മോട്ടോർ വേ തുറന്ന് കൊടുത്ത്.
Leave a Reply