കോളേജ് വിദ്യാർത്ഥിനിയെ വെറും പതിനെട്ടു വയസുള്ള യുവാവ് പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും മനസിലൊലൊളിപ്പിച്ച പക തീർത്തതിന്റെ ഞെട്ടലിലാണ് തിരുവല്ല. പന്ത്രണ്ടാം ക്ലസുമുതൽ മനസ്സിൽ കൊണ്ടുനടന്ന പ്രണയമാണ് പെൺകുട്ടിക്കുമുമ്പിൽ തീഗോളമായി പടർന്നുകയറിയത്. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ 85ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ചിലങ്ക ജം​ഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാ​ഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.

അജിന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് കൃത്യം നടത്താന്‍ കാരണമായി അജിന്‍ പറഞ്ഞത്. പ്‌ളസ് ടൂവിന് പഠിക്കുമ്ബോള്‍ ഇരുവരും പ്രണയിച്ചിരുന്നു. എന്നാല്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറി. എന്നാല്‍ അജിന്‍ വിവാഹാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഇന്ന് രാവിലെ കൃത്യം നടത്താന്‍ ലക്ഷ്യമിട്ട് രണ്ടു കുപ്പി പെട്രോളുമായി അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ കാത്തു നില്‍ക്കുകയും അതില്‍ ഒരു കുപ്പി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ച്‌ ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കത്തിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടുകയും ശരീരത്തേക്ക് വെള്ളം കോരിയൊഴിച്ച്‌ തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാരായിരുന്നു. നാട്ടുകാര്‍ തന്നെ അജിനെയും പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.