അമിതമായ കരോക്കയും സംഗീതവും വഴി മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയൽ ശബ്ദമലിനീകരണം നടത്തിയതിന് ഗ്ലോസ്റ്ററിലെ യുവതിയ്ക്ക് 4400 പൗണ്ടാണ് പിഴ അടയ്‌ക്കേണ്ടതായി വന്നത് .ബാർട്ടൻ സ്ട്രീറ്റിലുള്ള ടമ്മി മിച്ചൽ എന്ന യുവതിക്കെതിരെ ആണ് പരാതി ഉയർന്നു വന്നത് . ടമ്മി മിച്ചലിൻെറ അമിതമായ വാട്സിലുള്ള സ്‌പീക്കറുകളുടെ ഉപയോഗം മൂലം സമീപ വീടുകളിലെ അലമാരകളിലെ പാത്രങ്ങളും മറ്റും ഇളക്കം തട്ടി എന്ന് ഗ്ലോസ്റ്റർ സിറ്റി കൗൺസിലിനു നൽകിയ പരാതിയിൽ സമീപവാസികൾ പരാതിപ്പെട്ടു . ഇതേ തുടർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കരോക്കെയും സംഗീതവും ഉപയോഗിക്കാൻ പാടില്ല എന്ന് സിറ്റി കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും അത് ടമ്മി മിച്ചൽ അവഗണിക്കുകയാണ് ചെയ്തത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രിയിൽ ആരംഭിക്കുന്ന ശബ്ദം അതിരാവിലെ വരെ തുടരുന്നതിനാൽ തങ്ങൾക്ക് ഉറങ്ങാനേ സാധിക്കുന്നില്ല എന്ന് അയൽക്കാർ വീണ്ടും പരാതിപ്പെട്ടതിനാൽ നിരവധി സ്‌പീക്കറുകളും മൈക്രോഫോണുകളും അവരുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു . ശബ്ദമലിനീകരണനിയന്ത്രണം സെക്ഷൻ 80 നിയമമനുസരിച്ച് മിസ്സ് മിച്ചൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി . അങ്ങനെയാണ് 4400 പൗണ്ട് പിഴ ചുമത്താനും പിടിച്ചെടുത്ത സ്‌പീക്കറുകളും മറ്റും തിരികെ നൽകേണ്ടതില്ല എന്നും കോടതി വിധിച്ചത് . ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇരുകൂട്ടരും തമ്മിൽ രമ്യമായ പരിഹാരം ഉണ്ടാകാൻ സാധിക്കുമെങ്കിൽ അതിനെയാണ് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗ്‌ളാസ്റ്റർ സിറ്റി കൗൺസിലിലെ പരിസ്ഥിതി ക്യാബിനറ്റ് അംഗം റിച്ചാർഡ് ഹുക്ക് പറഞ്ഞു . പക്ഷേ ടമ്മി മിച്ചലിൻെറ കാര്യത്തിൽ അയൽക്കാർ പലപ്രാവശ്യം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല .ഈ അവസരത്തിലാണ് സിറ്റി കൗൺസിൽ പ്രശ്നത്തിൽ ഇടപെടുകയും പൊതുജനതാത്പര്യപ്രകാരം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിചേർത്തു .

ബ്രിട്ടനിലെ നിയമം അനുസരിച്ച് രാത്രി 11 മുതൽ രാവിലെ 7 മണി വരെ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കൗൺസിലുകൾക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ട് .