ലോറന്‍സ് പെല്ലിശേരി

റമദാന്‍ വ്രതം അനുഷ്ഠിച്ചു വരുന്ന സഹോദരങ്ങളോട് ഒത്തു ചേര്‍ന്ന് ജി.എം.എ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. കര്‍മ്മ പഥങ്ങളിലെല്ലാം മതേതരത്വവും സാഹോദര്യവും പാലിച്ചു വരുന്ന ജി.എം.എ അംഗങ്ങള്‍ വേറിട്ട ഈ കൂടിച്ചേരലിന്റെ ആവേശത്തിലാണ്. ജൂണ്‍ 24 ശനിയാഴ്ച വൈകീട്ട് 8.30ന് ചെല്‍റ്റന്‍ഹാമിലെ സ്വിന്‍ഡന്‍ വില്ലജ് ഹാളാണ് ഇതിന് വേദിയാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാധാനത്തിലും സഹനത്തിലും കരുണയിലുമെല്ലാം അധിഷ്ഠിതമായ റമദാന്റെയും ഇഫ്താറിന്റെയും മഹത്തായ സന്ദേശം ഒരിക്കലും മറക്കാത്ത അനുഭവമാക്കാനുള്ള കാത്തിരിപ്പിലാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍. ഇഫ്താര്‍ വിരുന്നിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം നാലും അഞ്ചും കുടുംബങ്ങള്‍ വീതം ഒത്തു ചേര്‍ന്ന് തയ്യാറാക്കുമ്പോള്‍ അത് സ്‌നേഹത്തിന്റെയും പങ്കുവക്കലിന്റെയും രുചിക്കൂട്ടായി മാറുന്നു.

ജി.എം.എ അംഗങ്ങളും ഭാരവാഹികളുമായ ബീന ജ്യോതിഷ്, ഷറഫുദ്ദീന്‍, സുനില്‍ കാസിം, ലിയാഖത്, മാത്യു അമ്മായിക്കുന്നേല്‍, ബിനു പീറ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തയ്യാറെടുപ്പുകള്‍ക്ക് പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രഷറര്‍ അനില്‍ തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി സമ്പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇഫ്താര്‍ വിരുന്നിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സ്വാഗതം.

വേദിയുടെ അഡ്രസ്:
Church Rd, Swindon Village, Cheltenham GL51 9QP