സ്വന്തം ലേഖകന്‍

യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ്‌ ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .

കലാതിലകമായി ഷാരോണ്‍ ഷാജിയും, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ദിയ ബൈജുവും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബിന്ദു സോമനും തെരഞ്ഞെടുക്കപ്പെട്ടു. ജി എം എ യുടെ മികച്ച കലാകാരികളായ ബെനിറ്റ ബിനുവും, സാന്ദ്ര ജോഷിയും, ലിസ സെബാസ്റ്റ്യനും, ശരണ്യ ആനന്ദും, സിന്റ വിന്‍സെന്റും, രഞ്ജിത മൈക്കിളും, സിയന്‍ മനോജും, റ്റാനിയ റോയിയും അടങ്ങുന്ന ടീം മത്സരവേദികളെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന എതിരാളികളെയാണ് ഇന്നലെ ഓക്സ്ഫോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.

  

ബസ്സിലും കാറുകളിലുമായി എത്തിയ ജി എം എ യുടെ  90 ല്‍ പകരം അംഗങ്ങള്‍ റീജിയണല്‍ കലാമേളയുടെ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു.  ജി എം എ കുടുംബത്തിലെ ഓരോ കലാകാരന്മാരും നിരവധി സമ്മാനങ്ങള്‍ വാരി കൂട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ  വെല്ലിംഗ്ഫോര്‍ഡ് സ്കൂള്‍ സാക്ഷ്യം  വഹിച്ചത്.

കലാമൂല്യമുള്ളതും, കണ്ണിനും കാതിനും ഇമ്പം നല്‍കുന്നതുമായ ഒട്ടനവധി കലാരൂപങ്ങളാണ് ജി എം എ ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിച്ചത്. ജി എം എ യുടെ കലാകാരമാര്‍ അവതരിപ്പിച്ച പല കലാരൂപങ്ങളെയും ആര്‍പ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് കാണികള്‍ എതിരേറ്റത്. ജി എം എ യിലെ കുരുന്നുകള്‍ അവതരിപ്പിച്ച പല മത്സര ഇനങ്ങളും ഒരു മത്സരത്തെക്കാള്‍ ഉപരി കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല സ്റ്റേജ് പ്രോഗ്രാമുകളുടെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജി എം എ പ്രസിഡന്റ് ടോം സാങ്കൂരിക്കല്‍, സെക്രട്ടറി മനോജ്‌ വേണുഗോപാല്‍, ആര്‍ട്സ് കോഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍,  യുക്മ പ്രതിനിധികളായ ഡോ : ബിജു പെരിങ്ങത്തറ, റോബി മേക്കര, തോമസ്‌ ചാക്കോ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി ജി എം എ ടീമിനൊപ്പം ഉണ്ടായിരുന്നു.

റീജിയണല്‍ ചാമ്പ്യന്‍,  കലാതിലകപട്ടം, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, മുതിര്‍ന്നവരുടെ വിഭാഗത്തില്‍  വ്യക്തിഗത ചാമ്പ്യന്‍, ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ പങ്കെടുത്ത അസോസിയേഷനുള്ള അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ആണ് ജി എം എ  ഇന്നലെ ഓക്സ്ഫോര്‍ഡില്‍ വച്ച് നടന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍  കലാമേളയില്‍  വാരികൂട്ടിയത്. ഈ മാസം അവസാനം നടക്കുന്ന നാഷ്ണല്‍ കലാമേളയിലും ഈ വിജയം ആവര്‍ത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍.

Also read :അപരാജിതർ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അർജ്ജുനനും കൂട്ടരും… മിഡ്‌ലാൻഡ്‌സ് കലാമേളയിൽ സംഭവിച്ചതും സംഭവിക്കാൻ പാടില്ലാത്തതും…!