ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതിൽ തന്നെ മിക്കവരും നേഴ്സിങ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്. എന്നാൽ നേഴ്സിങ് മേഖലയല്ലാതെ നിരവധി ജോലി സാധ്യതകളാണ് എൻഎച്ച് എസിൽ ഉള്ളത്


പുതിയതായി 36 കോഴ്സുകൾക്ക് എൻഎച്ച്എസ് ഔപചാരിക അനുമതി നൽകി. ഫിസിഷ്യൻ അസോസിയേറ്റ്‌സിനെയും അനസ്‌തേഷ്യ അസോസിയേറ്റ്‌സിനെയും ഉൾപ്പെടെയുള്ളവരെ പരിശീലിപ്പിക്കാനായിട്ടാണ് പുതിയ കോഴ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത് . ഓരോ വർഷവും എൻഎച്ച്എസിൽ 1000 – ലധികം ഫിസിഷ്യൻ അസോസിയേറ്റ്‌സിനെ (പിഎ) നിയമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് സമാനമായി അനസ്‌തേഷ്യ അസോസിയേറ്റ്‌സായും എൻഎച്ച്എസിൽ അവസരം ലഭിക്കും . ഇതിനായുള്ള പുതിയ കോഴ്സുകൾ ആരംഭിച്ചതായി ജനറൽ മെഡിക്കൽ കൗൺസിൽ (ജിഎംസി) ആണ് അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസ് തന്നെ പരിശീലനം നൽകുന്നതുവഴി ഉദ്യോഗാർത്ഥികൾക്ക് ശരിയായ യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കുമെന്ന് ജിഎംസി അറിയിച്ചു. ഹെൽത്ത് അല്ലെങ്കിൽ ലൈഫ് സയൻസ് ബിരുദമുള്ളവരാണ് PA മാർ. ഇതുകൂടാതെ രണ്ടു വർഷത്തെ ബിരുദാനന്തര പരിശീലനവും ഇവർ നേടിയിട്ടുണ്ടായിരിക്കണം. എൻ എച്ച്സിലെ നടപടിക്രമം അനുസരിച്ച് PA-കൾ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ആളുകളെ രോഗനിർണ്ണയം നടത്താനും മെഡിക്കൽ ചരിത്രങ്ങൾ എടുക്കാനും ശാരീരിക പരിശോധന നടത്താനും ദീർഘകാല രോഗങ്ങളുള്ള രോഗികളെ കാണാനും പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യാനും മാനേജ്മെൻ്റ് പ്ലാനുകൾ വികസിപ്പിക്കാനും ഇവർക്ക് കഴിയും. ഇനിമുതൽ മലയാളികൾ ഉൾപ്പെടെ മേൽപ്പറഞ്ഞ പോസ്റ്റുകളിൽ ജോലി ചെയ്യണമെങ്കിൽ എൻഎച്ച്എസ് അംഗീകരിച്ച ഇത്തരം കോഴ്സുകൾ പഠിക്കണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.