സേവിയര്‍ ജൂലപ്പന്‍
കോളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം അന്തര്‍ ദേശീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം തെളിച്ച് നിര്‍വ്വഹിച്ചു. കോളോണിലെ ഐഫലില്‍ നടക്കുന്ന സംഗമം അഞ്ചുദിവസം വൈവിധ്യങ്ങളാര്‍ന്ന പരിപാടികളോടുകൂടി നീണ്ടുനില്‍ക്കും.
1960-കള്‍ മുതല്‍ യൂറോപ്പില്‍ എത്തി വിവിധ രാജ്യങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക – തൊഴില്‍ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി മലയാളികള്‍ സംഗമത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഗമത്തിന്റെ അഞ്ചുദിവസങ്ങളിലും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ- സാഹിത്യ സായാഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന യോഗത്തില്‍ ജി.എം.എഫ്. ജര്‍മ്മന്‍ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍, ഷേറര്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍, പോള്‍ പ്ലാമൂട്ടില്‍, തോമസ് ചക്യാത്ത്, എന്നിവര്‍ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിനാര്‍ ജി.എം.എഫ് ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ നയിച്ചു. വൈകുന്നേരം നടക്കുന്ന വനിത ഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എള്‍സി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഉദ്ഘാടന ദിവസം സിറിയക് ചെറുകാട്, വിയന്ന നയിച്ച സംഗീത സദസ്സ് സംഗമത്തിന് കൊഴുപ്പുകൂട്ടി. മേരി ക്രിഗര്‍ നേതൃത്വം നല്‍കുന്ന യോഗപരിശീലന ക്ലാസുകളും നടത്തപ്പെടുന്നുണ്ട്.
Leave a Reply