ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (GMF )ന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി.രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിലെ കോളേണില്‍ വെച്ചു നടക്കുന്ന 28-ാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ നെതര്‍ലാണ്ട് അംബാസഡര്‍ ശ്രീ.വേണു രാജാമണി അവാര്‍ഡ് സമ്മാനിക്കുമെന്ന് (GMF ) ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.

ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച വ്യവസായ സംരംഭക അവാര്‍ഡിന്
അങ്കമാലി സ്വദേശിയും പ്രമുഖ വ്യവസായിയും ആയ പോള്‍ തച്ചില്‍ അര്‍ഹനായി.
ജൂലൈ 26 മുതല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടക്കുന്ന ജി.എം.എഫ്. ന്റെ 28-ാം പ്രവാസി
സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനവും അനുമോദനവും നടത്തപ്പെടുമെന്ന് ജി.എം.എഫ്. ഗ്ലോബല്‍
ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജി.എം.എഫ്. ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ.
സേവ്യര്‍ ജൂലപ്പന്‍ എന്നിവര്‍ അറിയിച്ചു.

ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാമത് പ്രവാസിസംഗമം ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിയിലെ കോളോണില്‍ വെച്ച് നടക്കുന്നു. 26 ബുധനാഴ്ച ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനീക്കുന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രഗത്ഭരായ പ്രൊഫ. രാജപ്പന്‍ നായര്‍ യു.എസ്.എ ഡോ. ജോസഫ് തെരുവത്ത് ജര്‍മ്മനി, ഡോ. കമലമ്മ ഹോളണ്ട്, ശ്രീ. സോജന്‍ ജോസഫ് യു.കെ., ശ്രീ. സിറിയക് ചെറുകാട് ഓസ്ട്രിയ, അഡ്വ. സേവ്യര്‍ ജൂലപ്പന്‍ സ്വിറ്റ്‌സര്‍ലണ്ട്, ശ്രീ. പോള്‍ തച്ചില്‍ ഇന്ത്യ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസായാഹ്നം പ്രവാസി സംഗമത്തിനു കൊഴുപ്പു കൂട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിനുള്ള അവാര്‍ഡ് ശ്രീ. പി രാജീവ് എക്‌സ് എം പിക്ക് സമ്മാനിക്കും. പ്രവാസി സംഗമത്തിന്റെ പുരോഗമനത്തിനായി ജമ്മ ഗോപുരത്തിങ്കല്‍, സണ്ണി വേലുക്കാരന്‍, ലില്ലി ചക്കിയത്ത്, വര്‍ഗ്ഗീസ് ചന്ദ്രത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു.