സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാപ്പാന്‍’. അച്ഛനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഗോകുല്‍ പങ്കുവയ്ക്കുന്നത്. പാപ്പന്റെ ചിത്രീകരണത്തിനിടെ അച്ഛന്‍ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി എന്നാണ് ഗോകുല്‍ പറയുന്നത്.

പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം. അതു കഴിഞ്ഞു ഷൂട്ടിംഗ് വീണ്ടും തുടങ്ങിയപ്പോള്‍ ലോക്ഡൗണ്‍ വന്നു. കുറെ ഭാഗങ്ങള്‍ കൂടി ഇനി എടുക്കാനുണ്ട് എന്നും ഗോകുല്‍ പറയുന്നു. അച്ഛന്‍ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്‌നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു കാണുന്നത്, അതിന്റേതായ അകല്‍ച്ച ഉണ്ട്.

വീട്ടില്‍ തങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്നയാളാണ് തന്റെ കഥാപാത്രം. സുരേഷ് ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ തീഷ്ണമായ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രം മാത്രമേയുള്ളൂ. അച്ഛനില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാനച്ഛനോട് പിതാവിനെ പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്നു മാത്രം. ചില സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞു തന്നു. അത് സീനിയര്‍ നടനും ജൂനിയര്‍ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു.

സ്വന്തം അഭിനയത്തില്‍ തനിക്കു 100 ശതമാനം തൃപ്തിയില്ല. അതു കൊണ്ടു തന്നെ ഇഷ്ടപ്പെട്ടോയെന്ന് അച്ഛനോട് ചോദിച്ചിട്ടില്ലെന്നും ഗോകുല്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പാപ്പാന്‍.