സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയില്‍. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എ.സി.ജെ.എം. കോടതി നിര്‍ദേശം നല്‍കി. . ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും . സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കോടതിയ്ക്ക് കൈമാറി. എം. ശിവശങ്കര്‍ മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നെന്നും ഒരു ഫോണ്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് കള്ളം പറഞ്ഞെന്നും കസ്റ്റംസ് കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ ഇന്നലെ കണ്ടെത്തി. ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.