തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തതോടെ ഷാജ് കിരണ്‍ ഓഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായില്ലെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചു. അഭിഭാഷകനെതിരെ കേസ് എടുക്കുമെന്നും പറഞ്ഞു, അതും ഇപ്പോള്‍ നടന്നു,” സ്വപ്ന പറഞ്ഞു.

“അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എനിക്ക് ഒരു അഭിഭാഷകനെ പോലും ലഭിക്കാത്ത അവസ്ഥയാണ്. എപ്പോഴും എപ്പോഴും അഭിഭാഷകനെ മാറ്റാന്‍ എന്റെ കയ്യില്‍ പണമില്ല. എന്നെ ഉപദ്രവിക്കൂ. എന്റെ കൂടെയുള്ളവരെ ആക്രമിക്കാതിരിക്കുക. എന്നെ കൊലപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ തീരില്ലെ,” സ്വപ്ന ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പുറത്ത് വരേണ്ടതുണ്ടെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് വിതുമ്പുന്നതിനിടെയാണ് സ്വപ്ന കുഴഞ്ഞു വീണത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം അടുത്ത രണ്ട് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തില്ലെന്ന് സ്വപ്ന രാവിലെ പറഞ്ഞിരുന്നു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.