കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.
Leave a Reply