ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വിരമിക്കൽ പ്രായമായ 67-ൽ വലിയ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീർഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ സംവിധാന പ്രകാരം പെൻഷൻ പ്രായം ജനങ്ങളുടെ ആയുസ്സിനും തൊഴിൽ രീതികൾക്കും അനുസരിച്ച് കൂടുതൽ ഇളവുള്ളതാകും. പ്രത്യേകിച്ച് 1970 ഏപ്രിലിന് ശേഷം ജനിച്ചവർക്ക് വിരമിക്കൽ കൂടുതൽ വൈകുമെന്ന് സർക്കാർ സൂചിപ്പിച്ചു. ചിലർക്കു പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പെൻഷൻ പ്രായം 68 ആയി ഉയരാനും സാധ്യതയുണ്ട്. ഇത് ബ്രിട്ടനിലെ ഏറ്റവും വലിയ പെൻഷൻ നയമാറ്റങ്ങളിലൊന്നായിരിക്കും.

മുന്‍പ് ആളുകൾ കുറച്ച് കാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, വിരമിച്ച ശേഷം കുറച്ചുകാലം മാത്രമേ പെൻഷൻ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആയുസ്സ് കൂടിയതോടെ കൂടുതൽ പേർക്ക് ദീർഘകാലം ജോലി ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പെൻഷൻ പ്രായം 67 ൽ നിലനിർത്തുന്നത് മൂലം കൂടുതൽ കാലം പെൻഷൻ നൽകേണ്ടി വരുന്നതു മൂലം സർക്കാർ ചെലവും വർധിച്ചു . ഈ സാഹചര്യത്തിലാണ് വിരമിക്കൽ പ്രായം വീണ്ടും കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നത്.