മറ്റു ആപ്ലിക്കേഷനുകളിലെ അപ്‌ഡേറ്റുകൾക്കായി നാം കാത്തിരിക്കുന്നത് പോലെ ഗൂഗിൾ മാപ്പിലെ അപ്‌ഡേറ്റുകൾക്കായി നാമങ്ങനെ കാത്തിരിക്കാറില്ല. എന്നാൽ ഗൂഗിൾ മാപ്പിലെ പുതിയ അപ്‌ഡേറ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ടെക്ക് ലോകം. ആക്‌സിഡന്റ് റിപ്പോർട്ടിങ് ഓപ്ഷനാണ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാപ്പിൽ ‘ആഡ് എ റിപ്പോർട്ട്’ എന്ന ഓപ്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ താഴെ രണ്ട്
ഓപ്ഷനുകൾ വരും. ക്രാഷ് ആണോ സ്പീഡ് ട്രാപ്പ് ആണോ എന്ന് മാർക്ക് ചെയ്യണം. എന്നാൽ നാവിഗേഷനിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ വരികയുള്ളു. ഫീച്ചർ ഔദ്യോഗികമായി ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം അവസാനത്തോടെ നിരവധി മാറ്റങ്ങൾ ആപ്പിൽ വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചത്. പ്ലസ് കോഡുകൾ, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങൾ, ലൊക്കേഷനുകൾ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കൾക്ക് ലഭ്യമായത്. കൂടാതെ യാത്രികർക്ക് ടൂറിസ്റ്റ്‌മേഖലകളുടെയും ഭക്ഷണശാലകളുടേയുമടക്കമുള്ള വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പങ്കുവെക്കാനും പുതിയ പതിപ്പിലൂടെ സാധിച്ചു.

നേരത്തെ ഇംഗ്ലീഷ് മാത്രം പറഞ്ഞിരുന്ന ഗൂഗിൾ മാപ്പ് അടുത്തിടെ മലയാളവും പറഞ്ഞുതുടങ്ങിയിരുന്നു. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾക്കൊപ്പമാണ് മലയാളവും ഗൂഗിൾ മാപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ മാപ്പ് ഇരുചക്ര വാഹനയാത്രക്കാർക്കായി പ്രത്യേകം വഴി കാണിച്ചു തുടങ്ങിയിരുന്നു.