സ്വന്തം കണ്മുന്നില്‍ കാമുകന്‍ ഗോപി ജീവനൊടുക്കുന്നത് കണ്ട ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത്. ഗോപിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആതിരയ്ക്കായി നാടു നാട്ടുകാരും പോലീസും തിരച്ചിലായിരുന്നു. 19 കാരനായ ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ 18കാരി ആതിരയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ തന്റെ കാമുകന്റെ ജീവന്‍ പൊലിയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കേെമാ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

പ്രണയ തര്‍ക്കത്തെ തുടര്‍ന്നാണ് 19കാരന്‍ ഗോപി കുമരകത്ത് തൂങ്ങി മരിച്ചത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി. ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറി കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യനാണ് ഗോപി. കാമുകിയായ ആതിരയുമായി ഗോപി പലപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെയും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

ഇന്നലെ ഉച്ചയോടെയാണ് ഗോപിയും ആതിരയും ചീപ്പുങ്കലില്‍ കായലോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിയത്. ഇരുവരും ഇവിടേക്ക് വരുന്നത് നാട്ടുകാര്‍ കണ്ടിരകരകുന്നു. മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരില്‍ ചിലര്‍ ഈ വഴി പോയപ്പോഴാണ് തൂങ്ങി മരിച്ച ഗോപിയെ കണ്ടത്. ഉടന്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കായല്‍ തീരത്തെ വഴിയിലൂടെ ആതിര ഓടി പോകുന്നത് അടുത്തുള്ള വീട്ടുകാര്‍ കണ്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആതിരയുടെ ബാഗും മൊബൈല്‍ ഫോണും മാസ്‌കും ടവ്വലും ഗോപിയുടെ മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍ തന്നെ അല്‍പം മാറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത് നിന്നും പിന്നീട് യുവതിയെ കണ്ടെത്തുകയായിരുന്നു.