തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെ കോപ്പി സുന്ദറെന്ന് വിളിച്ച ട്രോളന്‍മാരെക്കൊണ്ട് ഒറ്റ ഗാനത്തിലൂടെ ഗോപി സുന്ദര്‍ എന്ന് വിളിപ്പിച്ചിരിക്കുകയാണ് ശ്രീജിത്തിനെ പുന്തുണക്കുന്ന ഈ വീഡിയോ. യൂട്യൂബില്‍ നിന്ന് ഈ ഗാനത്തിന് ലഭിക്കുന്ന വരുമാനം ശ്രീജിത്തിന് നല്‍കുമെന്നും ഒരു സംഗീതകാരന്‍ എന്ന നിലയില്‍ പ്രതിഷേധിക്കാന്‍ ഈ വിധത്തിലേ കഴിയൂ എന്നും ഫേസ്ബുക്കില്‍ ഗോപി സുന്ദര്‍ കുറിച്ചു.
വീഡിയോ കാണാം
Leave a Reply