നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടി ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ ചരക്ക് സേവന നികുതിയിലെ നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു.

ഏഴ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ഉത്പന്നങ്ങളുടെ ജിഎസ്ടി 12ഉം അഞ്ചും ശതമാനമാക്കി കുറച്ചു. സിമന്റ്, ടയറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറച്ചതെന്നാണ് സൂചന.

അതേസമയം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് നികുതി കുറയ്ക്കലിന് പിന്നിലെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ കുറച്ച നികുതി വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

28 ശതമാനത്തില്‍ നിന്ന് 18 ശതമാനം നികുതിയാക്കിയ ഉത്പന്നങ്ങള്‍: ടയര്‍, വിസിആര്‍, ലിഥിയം ബാറ്ററികള്‍, 32 ഇഞ്ച് വരെയുള്ള ടിവികള്‍

28 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയത്: വീല്‍ ചെയര്‍. ചെരുപ്പിന് രണ്ട് നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമാക്കി ഏകീകരിച്ചു.