പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട്‌ അമ്പലപ്പുഴ വില്ലേജ്‌ ഓഫീസാക്കി മാറ്റാന്‍ നീക്കം. വണ്ടാനം കിഴക്കുള്ള ഈ വീട്‌ ഏറ്റെടുത്ത്‌ കൈമാറണമെന്നാവശ്യപ്പെട്ട്‌ അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ സംസ്‌ഥാന സര്‍ക്കാരിനു കത്ത്‌ നല്‍കി. നിലവില്‍ നീര്‍ക്കുന്നത്ത്‌ വാടകക്കെട്ടിടത്തിലാണ്‌ വില്ലേജ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

പാതിവഴിയില്‍ നിര്‍മാണം നിലച്ച വീട്‌ പൂര്‍ത്തീകരിക്കുന്നതിനു വേണ്ട പണം കണ്ടെത്താനാണ്‌ 40 വര്‍ഷം മുന്‍പ്‌ ഫിലിം റെപ്രസന്റേറ്റീവ്‌ ചാക്കോയെ സുകുമാരക്കുറുപ്പ്‌ കാറിലിട്ട്‌ ചുട്ടെരിച്ചു കൊന്നത്‌. താന്‍ മരിച്ചു പോയെന്ന്‌ വരുത്തിത്തീര്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ തുക തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകം കഴിഞ്ഞ്‌ സുകുമാരക്കുറുപ്പ്‌ ഒളിവില്‍പോയ അന്ന്‌ മുതല്‍ കെട്ടിടം അനാഥമായി. ആലപ്പുഴ മെഡിക്കല്‍ കോളജിന്‌ എതിര്‍വശം 150 മീറ്റര്‍ കിഴക്കുള്ള ഈ വീട്‌ 40 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്‌. അവകാശമുന്നയിച്ച്‌ കുറുപ്പിന്റെ കുടുംബം കേസ്‌ കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ വിജയിച്ചില്ല. ഇതോടെയാണ്‌ പഞ്ചായത്ത്‌ രംഗത്തെത്തുന്നത്‌. അമ്പലപ്പുഴ വില്ലേജ്‌ ഓഫീസിനായി ഈ കെട്ടിടം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നവകേരള സദസിലും അപേക്ഷ നല്‍കിയിരുന്നു.