കൊച്ചി മെട്രോയിലെ കോച്ചുകളില്‍ ഗ്രഫീറ്റി വരച്ച സംഭവത്തില്‍ നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയില്‍. റയില്‍ ഹൂണ്‍സ് എന്ന സംഘടനയില്‍പെട്ട ഇറ്റലിക്കാരാണ് ഇവര്‍.
അഹമ്മദാബാദ് മെട്രോയില്‍ ഗ്രഫീറ്റി വരച്ചതിന് നാല് ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊച്ചി മെട്രോയിലും ഇവരാണ് വരച്ചതെന്ന് തെളിഞ്ഞത്. ഇവരെ ചോദ്യംചെയ്യാന്‍ മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.
അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ ക്ക് മുന്‍പാണ് ഇവര്‍ സ്‌പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട0 യാര്‍ഡില്‍ ഇവര്‍ burn, splash എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.











Leave a Reply