ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി  സംഘടിപ്പിച്ച   കരോൾ ഗാന മത്സരത്തിൽ  (കന്ദിശ് 2025 ) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ ,നോട്ടിങ്ഹാം  സെന്റ് ജോൺ മിഷൻ ,  എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു .
ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിൽ നിന്നായി പതിനാല്  ഗായക  സംഘങ്ങൾ ആണ്   പങ്കെടുത്തത്  ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ   രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ ഫാ . ഫ്രജിൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട് ,റെവ ഫാ ഹാൻസ് പുതിയാ കുളങ്ങര എം സി ബി എസ് , എന്നിവർ ആശംസകൾ അർപ്പിച്ചു  .മത്സരം കോഡിനേറ്റർ മാരായ  ജോമോൻ മാമ്മൂട്ടിൽ  സ്വാഗതവും ,ഷൈമോൻ തോട്ടുങ്കൽ  നന്ദിയും അർപ്പിച്ചു , കോഡിനേറ്റർമാരായ ജോബിൾ  ജോസ് ,സിജു തോമസ് , ജിജോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
രാവിലെ നടന്ന ഉത്‌ഘാടന സമ്മേളനം ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്തു , രൂപതാ മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി ,മീഡിയ കമ്മീഷൻ ചെയർമാൻ  റെവ ഫാ എൽവിസ് ജോസ് കോച്ചേരി എം സി ബി എസ്  എന്നിവരും പങ്കെടുത്തു . ആൻ റോസ് പരിപാടികൾ ഏകോപിപ്പിച്ചു .

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ