WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ. ബിജു കുന്നയ്ക്കാട്ട്
ലെസ്റ്റർ: നോട്ടിംഗ്ഹാം രൂപതാ എക്യൂമെനിക്കൽ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ, ‘ഈസ്റ്റേൺ ക്രിസ്റ്റിയൻ സ്പിരിച്ചുവാലിറ്റി ഈവനിംഗ്’ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഫ്രാൻ വിക്സ് എന്നിവർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നോട്ടിംഗ്ഹാം രൂപതാ വികാരി ജനറാൾ കാനൻ എഡ്‌വേർഡ് ജയ്‌റോസ് ഉദ്ഘാടന പ്രസംഗം നടത്തി. സമ്മേളത്തിന്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വികാരി ജനറാളുമായ റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ സ്വാഗതം ആശംസിച്ചു.
ഡോ. ഷിജു ജി ജോസഫ് നടത്തിയ ആമുഖ പ്രഭാഷണത്തിൽ സീറോ മലബാർ സഭയുടെ ചരിത്രം സംപ്ഷിപ്തമായി അവതരിപ്പിച്ചു. മുഖ്യപ്രഭാഷണത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസും മിഡിൽസ്ബറോ രൂപതയിൽ സെൻറ്‌ ആൻ്റണി ആൻഡ് ഔർ ലേഡി ഓഫ് മേഴ്‌സി പള്ളികളുടെ വികാരിയുമായ റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് ‘പൗരസ്ത്യ ക്രിസ്തിയാനികളുടെ ആധ്യാത്മികത’ (Spirituality of Eastern Christians) എന്ന വിഷയത്തെ അധികരിച്ച്, സീറോ മലബാർ രീതിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ, കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രെത്യേകതകളെക്കുറിച്ചും ഓരോ സഭയുടെയും വിവിധ ആരാധനാ രീതികളെക്കുറിച്ചും വിശദമായി വിവരിക്കപ്പെട്ടു.
സമ്മേളനത്തിനൊടുവിൽ, മി. ആൻ്റണി മാത്യു നന്ദി പ്രകാശിപ്പിച്ചു. സമ്മേളനവും ചർച്ചയും ഏറെ പ്രയോജനകരമായിരുന്നെന്നും വിവിധ ആരാധനാരീതികളെക്കുറിച്ചും വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളും പ്രാധാന്യവും മനസ്സിലാക്കാൻ സാധിച്ചെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.