കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാന ശുശ്രുഷ‌ സെന്റ് നിയോട്സ്, ക്ലാരിറ്റി സെൻറ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
 പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു   സാക്ഷികളാകുവാനും, അവിടുത്തെ സുവാർത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആൽമീയ-അദ്ധ്യാൽമിക വളർച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും.
ആത്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആർജ്ജിച്ച്‌, അവിടുത്തെ സത്യവും നീതിയും മാർഗ്ഗവും മനസ്സിലാക്കുവാനുള്ള കൃപാവരങ്ങൾക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് – 07848808550 (evangelisation@
csmegb.org)
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers,

High Street, Buckden, St.Neots, Cambridge PE19 5TA6