ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം (Tota Pulchra 2022) ഡിസംബർ 3 നു രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായമെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടന കർമ്മം നിർവഹിക്കും . വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ.ഷിൻസി മാത്യു അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ സ്കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി മുഖ്യപ്രഭാഷണം നടത്തും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.സി. ആൻ മരിയ S H പ്രാരംഭപ്രാർത്ഥന നയിക്കുന്നതും റവ. ഡോ. വർഗീസ് പുത്തൻപുര ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വിമെൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമെൻസ് ഫോറം ഡയറക്ടർ റവ.സി. കുസുമം S H എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും.

100 പേർ അടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വി.കുർബാനയെ തുടർന്ന് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വിമെൻസ്‌ഫോറം മുൻഭാരവാഹികളെയും ആദരിക്കുന്നതുമാണ്. ഉച്ചഭക്ഷണത്തിനു ശേഷം പൊതുചർച്ച ഉണ്ടായിരിക്കും. അതേത്തുടർന്ന് 8 റീജിയനുകളിൽ നിന്നുള്ള വിമെൻസ്‌ഫോറം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും . വിമെൻസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിമെൻസ്‌ഫോറം ആനന്ദത്തോടെ 4.30 നു പ്രോഗ്രാം സമാപിക്കുന്നതുമാണ് . പ്രോഗ്രാമിന്റെ വിജയത്തിനായി രൂപത ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .