ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍/ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറത്തിന്റെ റീജിയണല്‍ ആലോചനാ യോഗങ്ങള്‍ക്ക് തുടക്കമാകുന്നു. പ്രസ്റ്റണ്‍ റീജിയണിന്റെ ആലോചനാ സമ്മേളനം ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9.30 Sacred Heart Church, 41, Thrisk Road, North Allerton, DL 61 PJല്‍ വച്ച് കൂടുന്നതാണ്. റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും റവ. ഫാ. സജി തോട്ടത്തിലും തിരുക്കര്‍മ്മങ്ങള്‍ക്കും ആമുഖ വിചിന്തനങ്ങള്‍ക്കും നേതൃത്വം നല്‍കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിസ്റ്റോള്‍ റീജിയണില്‍ ആലോചനായോഗം ചേരുന്നത് 2018 ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതലാണ്. എക്‌സിറ്റര്‍ Blessed Sacrament RC Church, Heavitree, Exeter, EX1 2QssJല്‍ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ആരംഭത്തില്‍ റവ. ഫാ. സണ്ണി പോള്‍ MSFS ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും. അതാതു റീജിയണിലെ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യു അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനും രൂപതയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പ്രാര്‍ത്ഥനാ പിന്തുണ നല്‍കാനുമായാണ് വിമന്‍സ് ഫോറം രൂപീകൃതമായിരിക്കുന്നത്. ക്രിസ്തീയ കുടുംബം രൂപീകരിക്കപ്പെടുന്നതില്‍ അമ്മമാരുടെ പങ്ക് സുപ്രധാനമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വനിതകള്‍ക്കായി ഫോറം രൂപീകരിച്ചിരിക്കുന്നത്. പരി. മാതാവിനെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വിമന്‍സ് ഫോറത്തില്‍ 18 വയസിനു മുകളിലുള്ള സ്ത്രീകളാണ് അംഗങ്ങളാകുന്നത്. രൂപതയിലെ മിക്ക കുര്‍ബാന സെന്ററുകളിലും യൂണിറ്റും പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.