പ്രണയ വലയിൽ ആദ്യ കാമുകനെ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണെന്ന് വെളിപ്പെടുത്തി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ. ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലാണ് ഗ്രീഷ്മയുടെ നിർണായക വെളിപ്പെടുത്തൽ. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നല്കി. ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്.
ഗ്രീഷ്മ വർഷങ്ങളോളം പ്രണയിക്കുകയും പിന്നീട് ഗ്രീഷ്മയുടെ ചില മോശം കാര്യങ്ങൾ മനസ്സിലായതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് കാമുകൻ പിന്മാറുകയും ചെയ്തു. ഗ്രീഷ്മ ഗർഭിണി ആണെന്ന് പറഞ്ഞു കാമുകനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കലാക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു .
ഇതിൽ ഷാരോണിന് മുൻപ് പ്രണിയച്ചിരുന്ന ഒരാളോടൊപ്പം ബൈക്കിൽ പോയപ്പോഴാണ് ആക്സിഡന്റ് ഉണ്ടായതും മുൻ പല്ലിന് ക്ഷതമുണ്ടായതെന്നും ഗ്രീഷ്മ പറഞ്ഞു. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇയാളുടെ പേര് വിവരങ്ങൾ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണത്തിലൂടെ പോലീസ് ഉറപ്പിക്കും. ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തി ഇവരിൽ നിന്ന് പോലീസ് മൊഴി എടുക്കും. ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉൾക്കൊണ്ടാകുന്ന മാനസികാവസ്ഥയിലല്ല ഇയാളെന്നാണ് സൂചനകൾ.
ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക. ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും. ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നു.
പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നല്കിരിക്കുന്നത്. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു.
ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം ഷാരോൺ പഠിച്ച കോളേജിലും ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടലിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടക്കുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ ഇവിടെ എത്തിച്ചപ്പോൾ ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു.
ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു.
വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് ഗ്രീഷ്മ വളരെ നിസാരമായി പറഞ്ഞു നിർത്തി. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്. പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ റിമാന്റ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
Leave a Reply