നരേന്ദ്രമോദിയുടെ സംബ്രാജ്യം എന്നറിയപ്പെടുന്ന ഗുജറാത്തില്‍ ബി ജെ പി ഭരണം നിലനിര്‍ത്തുമോ. അതോ കോണ്‍ഗ്രസ് ഒരു അട്ടിമറി ജയം സ്വന്തമാക്കുമോ. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കില്‍ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നില്‍ക്കും.ഡിസംബര്‍ 9നും 14നുമായി നടന്ന വോട്ടെടുപ്പില്‍ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിലവില്‍ ഗുജരാത്ത് അസംബ്ലിയില്‍ ബി ജെ പിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. ബി ജെപിയുടെ വോട്ട് ഷെയര്‍ 65ഉം കോണ്‍ഗ്രസിന്റെത് 31ഉം ആണ്. 33 ജില്ലകളിലായി 37 സെന്ററുകളിലാണ് വോട്ടെണ്ണല്‍ നടക്കുക.

ഗുജറാത്തിലേക്കാണ് രാജ്യത്തിന്റെ രാഷ്ട്രീയക്കണ്ണ് പായുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് ഫലമായിരിക്കും ഗുജറാത്തിലേത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന വിശേഷണം നേടിയ പോരാട്ടം. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ 92 സീറ്റുകള്‍ ജയിക്കണം.നവംബര്‍ ഒന്‍പത്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു.രാഹുലും മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിട്ടായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ ശക്തമായ മുന്നേറ്റമായിരുന്നു നടത്തിയത്. വന്‍തോതിലുള്ള ജനപിന്തുണയും രാഹുലിന് ലഭിച്ചിരുന്നു. എന്നാല്‍ അതൊക്കെ എത്രത്തോളം വോട്ടായി മാറിയിട്ടുണ്ട് എന്നതിന് ഇന്ന് ഉത്തരം ലഭിക്കും.

ഹിമാചല്‍ പ്രദേശിലും ബിജെപിയുടെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ ഭരണം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. 68 സീറ്റുകള്‍ ഉള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണിത്. അതിനാല്‍ രാഹുലിന് നിര്‍ണായകമാണ് ഈ ഫലം. ഗുജറാത്തില്‍ ജയിക്കാനായാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ രാഹുലിന് സാധിക്കും. മറിച്ച് തോറ്റാലും അത് മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടാണെങ്കില്‍, തെറ്റുകളില്‍ നിന്ന് കൂടുതല്‍ പഠിച്ച് തിരുത്തലുകളുമായി മുന്നോട്ട് നീങ്ങാന്‍ സഹായിക്കും.