കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവതി വന്നു പതിച്ചത് 69 വയസ്സുകാരന്റെ പുറത്ത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ടുപേരും മരിച്ചു. അഹമ്മദബാദില്‍ ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. മംമ്ത രതി എന്ന 30 കാരിയാണ് 13 നില കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് സംഭവം നടക്കുമ്പോള്‍ യുവതിയുടെ മാനസികാവസ്ഥയ്ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നു എന്നാണ്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് അവര്‍ താഴേക്ക് ചാടിയത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ബാലുഭായ് ഗാമിതിന്റെ പുറത്താണ് യുവതി ചെന്നു പതിച്ചത്.
യുവതിയും ഭര്‍ത്താവും നാല് വയസുള്ള കുട്ടിയും സൂറത്തില്‍ നിന്ന് അഹമ്മദാബാദിലെ പാരിഷ്‌കര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ സഹോദരന്റെ വീട്ടില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു. കെട്ടിടത്തിലെ രണ്ടാം നിലയിലെ താമസക്കാരനാണ് ഗാമിത്, രാവിലെ ഭാര്യയോടൊപ്പം നടക്കാന്‍ പോയ ഗാമിത് മടങ്ങി വരവെയാണ് സംഭവം.
Leave a Reply