മലയാളത്തിന്റെ അഭിമാന താരം ഗിന്നസ് പക്രുവിന് റിക്കോഡ് നേട്ടം. ഒരേ ദിനത്തില്‍ തേടിയെത്തിയത് മൂന്നു അംഗീകാരങ്ങള്‍. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലാണ് താരത്തിന് റിക്കോഡുകള്‍ സമ്മാനിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരങ്ങളാണ് ഒരേ ദിനത്തില്‍ ഗിന്നസ് പക്രുവിനെ തേടിയെത്തിയത്.
ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനയെന്ന നിലയിലാണ് സംഘടനകള്‍ ഗിന്നസ് പക്രുവിന് സാക്ഷ്യപത്രം നല്‍കി ആദരിച്ചത്. ‘കുട്ടീം കോലും’ എന്ന പേരില്‍ 2013ല്‍ ഗിന്നസ് പക്രു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. അതിന്റെ പേരിലാണ് ഈ നേട്ടം.
76 സെന്റിമീറ്റര്‍ മാത്രം പൊക്കമുള്ള വ്യക്തിയാണ് പക്രു. 2008ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘അദ്ഭുതദ്വീപി’ലെ അഭിനയത്തിലൂടെ ഗിന്നസ് നേട്ടവും മുമ്പ് പക്രു നേടിയിരുന്നു.
Leave a Reply