കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ കുറിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍.
താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നുവെന്നും ഹരീഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഒമ്പത് വാതിലുകൾ തുറന്നിട്ട ഒരു കൂടാണ് ശരീരം…ജീവൻ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം… മരണം ഒരു അത്ഭുതമല്ല…ജീവിതമാണ് അത്ഭുതം..അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാൾ നല്ലത് അയാൾ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും…സ്വന്തം ശരീരം മാത്രമല്ല അയാൾ സംരക്ഷിച്ചത്…പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യർക്ക് തണലായിരുന്നു അയാൾ …എങ്ങിനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം..സ്വന്തം കണ്ണുകൾ ദാനം ചെയ്യത് മരണത്തിൽ പോലും അയാൾ മാതൃകയാവുന്നു…നമ്മളെ അത്ഭുതപ്പെടുത്തുന്നു…പ്രിയപ്പെട്ട പുനീത് രാജ്കുമാർ..നിങ്ങൾ ഇനിയും ഒരു പാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും…ശ്രി ബുദ്ധനെ പോലെ യഥാർത്ഥ രാജകുമാരനായി…ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏
Leave a Reply