സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വിട്ടിലെത്തിച്ചത് എന്തിനെന്ന് വിടിനകത്ത് കയറുന്നതിനു മുമ്പേ യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിയ്ക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു.
അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയേയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.തര്‍ക്കമുണ്ടായപ്പോള്‍ അവളെ മര്‍ദ്ദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു.
ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കഴുത്തിന് കുത്തിപിടിക്കുകയും മൂക്കും വായും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. ഇതിനിടയില്‍ യുവതിയുടെ വീട്ടില്‍ നിന്നും പ്രതിയെ ഫോണില്‍ വിളിച്ചു.
യുവതി അന്നു വീട്ടിലേക്കു വരില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു. യുവതിയുടെ ഫോണ്‍ സൈലന്റ് ആക്കി. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇറങ്ങുന്നപടിയില് മൃതദേഹം വച്ചതോടെ കമിഴ്ന്നു മണ്ണില്‍ വീണു.
അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. അപ്പോള്‍ മഴ കനത്തതിനാല്‍ മൃതദേഹം മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതെല്ലാം ഡമ്മിയെ വെച്ചു ചെയ്തും കാട്ടിയായിരുന്നു തെളിവെടുപ്പ്.
Leave a Reply