38 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ ഈ വര്‍ഷം ജൂണില്‍ വേര്‍പിരിഞ്ഞിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റിനെയാണ് 65കാരനായ സാല്‍വെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെ ജനുവരിയില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഭിഭാഷകനായി നിയമിതനായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വര്‍ഷം പല വലിയ കേസുകളിലും സാല്‍വെ സുപ്രീം കോടതിയില്‍ ഹാജരായി. പ്രധാന കേസുകളില്‍ ഇന്ത്യക്ക് വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് – ഐസിജെ) ഹാജരായി. ഡല്‍ഹി നിയമസഭയുമായുള്ള കേസില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയാണ്. ലോണ്‍ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് വേണ്ടി സാല്‍വെ ഹാജരായിരുന്നു. ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരായത്.