ബിജെപി യുടെ പിന്തുണയോടെ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ശബരിമല അയ്യപ്പന്‍മാരടക്കമുള്ളവരെ കുറച്ചൊന്നുമല്ല വലച്ചത്. കേരളത്തില്‍ കേട്ടുകേഴ് വി പോലുമില്ലാത്ത വിധം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹര്‍ത്താല്‍ ആഹ്വാനം വന്നത്. ഇതൊന്നുമറിയാതെ തലേന്ന് ദീര്‍ഘദൂര യാത്രക്കെത്തിയവരും അയ്യപ്പന്‍മാരടക്കമുള്ളവരും അപ്രതീക്ഷിത് ഹര്‍ത്താലിന് ഇരകളാവുകയായിരുന്നു. വിജനമായ നിരത്തുകളില്‍ വാഹനങ്ങള്‍ കിട്ടാതായതോടെയാണ് പലരും ഹര്‍ത്താലിനെ കുറിച്ച് തന്നെ അറിയുന്നത്.
ഇതിനിടയിലാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസ് അവസാനിപ്പിച്ചത്.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിിയലേക്കുമുള്ള രോഗികളടങ്ങുന്ന ദീര്‍ഘ ദൂര ബസ്-ട്രെയിന്‍ യാത്രക്കാരായ രോഗികളേയും ബന്ധുക്കളേയും പൊലീസിന്റെ വാഹനങ്ങളിലാണ് സ്ഥലത്തെത്തിച്ചത്. അയ്യപ്പന്‍മാരാണ് ഏറെ ബുദ്ധിമുട്ടിയത്. പലര്‍ക്കും ആഹാരമില്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു.
പെട്രോള്‍പമ്പുകള്‍ അടച്ചിടുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനം വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വൈകുന്നേരം ഹര്‍ത്താല്‍ അവസാനിച്ചശേഷമേ പമ്പ് തുറക്കൂ എന്നതിനാല്‍ വാഹനങ്ങള്‍ പാതിവഴിയില്‍ യാത്ര അവസാനിച്ചിരിക്കുകയാണ്.
ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഭക്തര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലയ്ക്കലില്‍ തടഞ്ഞില്ലെങ്കിലും അതിന് ശേഷം വഴിയില്‍ തങ്ങളുടെ വണ്ടി തടഞ്ഞെന്നും ഭക്തര്‍ പറയുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിയതോടെ പത്തനംതിട്ടയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ തീര്‍ത്ഥാടനത്തേയും ബാധിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ട്. എരുമേലിയില്‍ നിന്ന കെ എസ് ആര്‍ ടിസി ബസില്‍ പൊലീസ് നിലയ്ക്കലിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകുന്നുണ്ട്. ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും താത്കാലിക ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല കര്‍മ്മസമിത്ി,
ഹിന്ദു ഐക്യവേദി,ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Leave a Reply