കോഴിക്കോട്: ഹർത്താലിനിടെ മാധ്യമപ്രവർത്തകയെയും ഭർത്താവിനെയും ഒരുസംഘം ആക്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ വച്ചാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമിയെയും ഭർത്താവ് ജൂലിയസ് നികിതാസിനെയും പത്തോളം വരുന്ന ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്. ജൂലിയസ് നിതികാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചയ്ക്ക് 12.30 ഓടെ കുറ്റ്യാടി അന്പലക്കുളങ്ങരയിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു അക്രമം. ജൂലിയസിന്‍റെ മുഖത്താണ് മർദ്ദനമേറ്റത്. മൂക്കിൽ നിന്നും രക്തമൊഴുകുന്ന നിലയിൽ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു.  കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയും ഇവർക്കെതിരേ ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. സംഭവത്തിൽ കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ കേസെടുത്തു.