ബിജെപിയുടെ അപ്രതീക്ഷിത ഹർത്താലിനെത്തുടർന്നു വലഞ്ഞ യാത്രികർക്കു സദ്യയൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. കോട്ടയ്ക്കൽ ചങ്കുവെട്ടി അതിഥിമന്ദിര പരിസരത്താണ് ഇരുന്നൂറ്റൻപതോളം പേർക്ക് ഭക്ഷണം നൽകിയത്. ഭക്ഷണം തയാറാക്കിയ വിവരം അതിഥിമന്ദിരത്തിനുപുറത്ത് ബോർഡ് വച്ചാണ് യാത്രികരെ അറിയിച്ചത്.

Image may contain: 4 people, people sitting and outdoor

റെസ്റ്റ് ഹൗസ് പരിസരത്ത് മേശകളും കസേരകളും നിരത്തിയിട്ടായിരുന്നു ഭക്ഷണവിതരണം. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കുന്നുവെന്ന് എഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നാണ് ആവശ്യക്കാരെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image may contain: 8 people, people standing and outdoor

കൂടാതെ, അതുവഴി കടന്നുപോയ വാഹനങ്ങൾ കൈകാട്ടി നിർത്തി വിവരം പറയുകയും ചെയ്‍തു. ടി.പി.ഷമിം, കെ.സുബ്രഹ്‍മണ്യൻ, ശ്രീജിത് കുട്ടശ്ശേരി, കെ.നിസാർ, ടി.പി.സുബൈർ, വില്ലൂർ നാണി എന്നിവർ നേതൃത്വം നൽകി. അപ്രതീക്ഷിത ഹർത്താൽ ജനംജീവിതത്തെ വലച്ചിരുന്നു. ഭക്ഷണം വെള്ളവും കിട്ടാതെ നിരവധിപ്പേരാണ് വഴിയിൽ കുടുങ്ങിയത്.

Image may contain: 4 people, people sitting