മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍.

സ്ട്രഗിള്‍ ചെയ്തിരുന്ന കാലത്ത് പലപ്പോഴും രാത്രി പത്ത് മണിയൊക്കെ കഴിയും ഷൂട്ട് കഴിയുമ്പോള്‍. മിക്കവാറും താനും അമ്മയും മാത്രമേ അപ്പോള്‍ ഉണ്ടാകാറുള്ളു. തങ്ങള്‍ എങ്ങനെ പോകുമെന്നൊന്നും പ്രോഗ്രാമിന് വിളിച്ചവര്‍ക്ക് അറിയേണ്ടെന്നും താരം കു റ്റ പ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താനും അമ്മയും അങ്ങനെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് പോകാനായിട്ട് രാത്രി ഒരു മണിക്കുള്ള രണ്ട് പേര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ലീപ്പര്‍ സീറ്റുള്ള ബസ്സില്‍ കയറി. അപ്പോള്‍ രണ്ട് പേര്‍ക്ക് കൂടെ 1500 രൂപ ആണെന്ന് പറഞ്ഞപ്പോള്‍ ആയിരം ഇപ്പോള്‍ തരാമെന്നും അഞ്ഞൂറ് തിരുവനന്തപുരം എത്തിയിട്ട് തരാമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. ആ ഒരു മണിക്ക് തന്നെയും അമ്മയെയും ബസില്‍ നിന്ന് ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.

താന്‍ ഒരിക്കലും അത് മറക്കില്ലെന്നും അത്രയും വേദനിച്ചിരുന്നെന്നും അനുമോള്‍ പറയുകയാണ്. കൂടാതെ തന്നെ ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു സംഭവവും അനുമോള്‍ പറയുന്നുണ്ട്. തനിക്ക് ഒരാള്‍ എന്നും ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ മെസേജ് അയക്കുമായിരുന്നു.

താന്‍ ഇല്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമായി വീട്ടില്‍ വരുമെന്നൊക്കെയാണ് മെസേജില്‍ പറഞ്ഞിരുന്നത്. പിന്നെ താന്‍ ബ്ലോക്ക് ആക്കിയപ്പോള്‍ വേറെ അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ചെന്നും ഇപ്പോള്‍ തന്നെ ഭീ ഷ ണിപ്പെടുത്തുന്നുണ്ട് എന്നും അനുമോള്‍ പറയുന്നു.