സമാന്ത നാഗ ചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്.

അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു” എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്‌മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. 2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരായത്.

സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടന്നത്.