ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലം പിടിമുറുക്കുമ്പോൾ കോവിഡ് ഫ്ലൂ , നോറോ വൈറസ്, ആർ എസ് വി തുടങ്ങിയ നിരവധി രോഗങ്ങളാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഫലപ്രദമായ പ്രതിരോധ മാർഗങ്ങളിലൂടെ പല രോഗങ്ങളെയും അകറ്റി നിർത്താൻ സാധിക്കും. എന്നാൽ നോറോ വൈറസ് രോഗ വ്യാപനം തടയാൻ ഹാൻഡ് ജെല്ലിന്റെ ഉപയോഗം ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോറോ വൈറസിന്റെ വ്യാപനത്തിനെതിരെ ഒരു പൊതു ശുചിത്വ രീതി ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥയുമായി ബന്ധപ്പെട്ട പല പകർച്ചവ്യാധികളും കുറവാണെങ്കിലും നോറോ വൈറസ് പടരുന്നതിന്റെ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. എന്നാലും ഈ വൈറസുകളുടെ വ്യാപനം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

വയറുവേദന, ഓക്കാനം, ഛർദി , വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് നോറോ വൈറസ് . ദ്രുതഗതിയിലാണ് വൈറസ് പടർന്നുപിടിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം, രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം പകരും. പ്രായമായവർ , കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് രോഗം ബാധിച്ചാൽ ആരോഗ്യസ്ഥിതി സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരായ വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ കുറഞ്ഞാലും വൈറസ് വ്യാപനം തുടരുമെന്നതും വൈറസിന് ദിവസങ്ങളോ ആഴ്ചകളോ നിലനിൽക്കാൻ സാധിക്കുമെന്നതും ആരോഗ്യ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളാണ്. വൈറസ് ബാധിച്ചവർ മറ്റു വ്യക്തികളുമായും പൊതുസ്ഥലങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് യുകെ ഹെൽത്ത് ആന്റ് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.