ദിലീപിനെ കാണണമെന്ന വാശിയിലായിരുന്നു അമ്മ സരോജം. അപ്പോഴൊക്കെ ജാമ്യം ഉടന്‍ ലഭിക്കുമെന്ന ആശ്വാസ വാക്കുകള്‍ കൊണ്ട് അനുജന്‍ അനൂപും മകളുടെ ഭര്‍ത്താവ് സൂരജും ആശ്വസിപ്പിക്കുമായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ആലുവയിലെ തറവാട് വീട് മരണ വീടിന് സമാനമാണ്. മകള്‍ മീനാക്ഷി പോലും കടുത്ത് മാനസിക സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ട് തന്നെ പരീക്ഷ പോലും നേരെ പഠിച്ചല്ല എഴുതിയത്, അറ്റന്‍ഡു ചെയ്തുവെന്ന് വരുത്തി അത്ര തന്നെ.

എല്ലാവരുടെ മുഖത്തും സങ്കടം മാത്രം, അമ്മ സരോജം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിലെത്തിയാല്‍ അപ്പോള്‍ പൊട്ടിക്കരയും. പല വട്ടം ജയിലില്‍ പോകാന്‍ അമ്മ വാശി പിടിച്ചുവെങ്കിലും ദിലീപ് തന്നെ അനിയനോടും സഹോദരി ഭര്‍ത്താവിനോടു പറഞ്ഞു അമ്മയെ ഒരു കാരണവശാലും ജയിലില്‍ കൊണ്ടു വരരുതെന്ന്. ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദിലീപിന്റെ ജാമ്യ ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചതായി വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മകനെ കണ്ടേ പറ്റുവെന്ന ശാഠ്യത്തില്‍ സരോജം എത്തി ചേര്‍ന്നു. ആരും വന്നില്ലെങ്കില്‍ താന്‍ ഒറ്റക്ക് പോകുമെന്ന് നിലപാട് എടുത്തതോടെ ദിലീപിന്റെ അനുജന്‍ അനൂപ് ഉച്ചകഴിഞ്ഞ് കൊണ്ടു പോകാമെന്ന് സമ്മതിച്ചു. അങ്ങനെ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആലുവയിലെ തറവാട് വീട്ടില്‍ നിന്നും ഇവര്‍ ജയിലില്‍ എത്തി.

സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയില്‍ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ആ അമ്മ മകന്‍ ദിലീപിനെ കെട്ടിപിടിച്ചു. വികാര നിര്‍ഭരമായ ആ രംഗത്തിന് സാക്ഷിയായ ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞുവെന്നാണ് അറിയുന്നത്. തന്റെ മാറില്‍ മുഖം ചേര്‍ത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും വിങ്ങി വിങ്ങി കരഞ്ഞു. ഇത് കണ്ട് അനുജന്‍ അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. അര മണിക്കൂര്‍ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മില്‍ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവര്‍ ഒന്നും പറഞ്ഞില്ല.

എന്നാല്‍ ആ കണ്ണുനീരില്‍ എല്ലാം ഉണ്ടായിരുന്നു. മകനെ കണ്ടിറങ്ങവെ സരോജം ജയില്‍ ഉദ്യോഗസ്ഥരോടു മകന്‍ നിരപരാധിയാണന്നും അവനെ കുറ്റവാളിയായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. അമ്മയെ കൊണ്ടു വന്നതിലെ ഗര്‍വ്വ് അനുജന്‍ അനൂപിനോടു ദിലീപ് മറച്ചു വെച്ചില്ല, ഒരു കാരണവശാലും മകള്‍ മീനാക്ഷിയേയും കാവ്യയേയും കൊണ്ടു വരരുതെന്നും ദിലീപ് കര്‍ശനമായി തന്നെ പറഞ്ഞു, അവര്‍ കൂടി വന്നാല്‍ താന്‍ തളര്‍ന്നു പോകുമെന്നും ജയിലുമായി പൊരുത്തപ്പെട്ടു വരികയാണന്നും ദിലീപ് അനുജനെ അറിയിച്ചു. എന്നാല്‍ അമ്മയുടെ ശാഠ്യത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്ന സത്യം അനൂപ് ദിലീപിനെ ബോധ്യപ്പെടുത്തി.

ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്ക് പുറമെ എന്നും സന്ദര്‍ശകര്‍ ഉണ്ട്. പക്ഷേ വരുന്നവരില്‍ ഭുരിഭാഗം പേരും ദിലിപിന് കാണാന്‍ താല്‍പര്യമില്ലാത്തിനാല്‍ മടങ്ങി പോവുകയാണ് പതിവ്. സിനിമ ബന്ധം പറഞ്ഞ് പോലും പലരും വരുന്നുണ്ട്, സിനിമ രംഗത്തു നിന്നും നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെയും ഒരു സംവിധായക സുഹൃത്തിനെയുമടക്കം ചുരുക്കം പേരെ മാത്രമാണ് ദിലീപ് കാണാന്‍ തയ്യാറയിട്ടുള്ളത്. അതേ സമയം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടിയത് ദിലീപിന് തിരിച്ചടി തന്നെയാണന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഇത് രണ്ടാം തവണ ആണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന് വേണ്ടി വാദിച്ചിരുന്നത്. രണ്ട് തവണയും ജാമ്യം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ആണ് അഡ്വ രാമന്‍ പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു ഇത്തവണ ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നിച്ചത്. എഡിജിപി ബി സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി അടുത്ത് ബന്ധം ഉണ്ട് എന്നതായിരുന്നു അതില്‍ പ്രധാനം. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ ഡിജിപി ലോക്‌നാത് ബെഹ്‌റയ്ക്ക് അത് വാട്‌സ് അപ്പില്‍ അച്ചു കൊടുത്തു, കേസില്‍ പ്രോസിക്യൂഷന്റെ വിശദീകരണത്തിന് വേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് ഒരു ആഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം.

അടുത്ത വെള്ളിയാഴ്ച ആയിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുക. ദിലീപിന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ പ്രോസിക്യൂഷന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ നിര്‍ണായകമാകും. ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ് പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ കത്ത് കിട്ടിയിട്ടും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടും ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ദിലീപ് പരാതിയുമായി രംഗത്ത് വന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ഫോണിലേക്ക് എന്തായാലും ദിലീപ് ഔദ്യോഗികമായി പരാതി നല്‍കിയതിന് പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.

പക്ഷേ ഡിജിപിക്ക് കത്ത് അയച്ചു എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണിലേക്കായിരുന്നു. എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ദിലീപിന്റെ ആരോപണം. എഡിജിപി ബി സന്ധ്യക്കെതിരെ മറ്റൊരു ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ ബി സന്ധ്യ നിര്‍ദ്ദേശിച്ചു എന്നതാണ് ഇത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ഈ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ ഇതുവരെ സുനിയെ കണ്ടിട്ടില്ലെന്നും ഒരു പരിചയവും ഇല്ല എന്നും ആണ് ദിലീപിന്റെ വാദം.

ടവര്‍ ലൊക്കേഷന്‍ ടവര്‍ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നു എന്ന വാദം ഗൂഢാലോചന തെളിയിക്കാന്‍ ഉതകുന്നതല്ല എന്നും ദിലീപ് വാദിക്കുന്നുണ്ട്. താന്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത്, മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്ന സുനി അവിടെ വന്നിരിക്കാം എന്നാണ് ദിലീപിന്റെ വിശദീകരണം. മഞ്ജു വാര്യര്‍ ആണ് സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് എന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിന് ശേഷം ആണ് എഡിജിപി ബി സന്ധ്യയും മഞ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്. തികച്ചും വ്യത്യസ്തമായി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചതുപോലെയുള്ള ജാമ്യ ഹര്‍ജിയല്ല ഇത്തവണത്തേത് എന്ന പ്രത്യേകതയും ഉണ്ട്.

പൊലീസിന്റെ വാദങ്ങള്‍ പൊളിച്ചടുക്കുന്നതിനൊപ്പം, പൊലീസിനെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്, എന്തായാവും വരുന്ന വെള്ളിയാഴ്ച പ്രോസിക്യൂഷ്‌ന്റെ വാദം കൂടി കേട്ട ശേഷം കേസില്‍ വിധി പറയുന്നത് വീണ്ടും നീട്ടാനാണ് സാധ്യത.