ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു വിമാനത്താവളത്തിൽ വികസനം നടപ്പിലാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 49 ബില്യൺ പൗണ്ട് ചിലവിലാണ് വിമാനത്താവളം വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നത് . കൂടുതൽ സർവീസുകൾ നടത്തുന്നതിനും ഉപഭോക്താക്കൾക്ക് ഈ മെച്ചപ്പെട്ട സേവനം നൽകുന്നതിനും വിപുലീകരണം വഴി സാധിക്കുമെന്ന് ഹീത്രു വിമാനത്താവളത്തിന്റെ സിഇഒ തോമസ് വോൾഡ്ബൈ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മൂന്നാമത്തെ റൺവേ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനെ ലോകത്തിലെ തന്നെ മികച്ച ബിസിനസ് സൗഹൃദ രാജ്യമായി മാറ്റുന്നത് ഹീത്രു എയർപോർട്ടിന്റെ വികസനത്തിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. നോർത്ത് വെസ്‌റ്റേൺ റൺവേ എന്ന് വിളിക്കുന്ന മൂന്നാമത്തെ റൺവേയുടെ നിർമ്മാണമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൻറെ നീളം 11,500 അടിയാണ് (3500 മീറ്റർ).


നവീകരണത്തിലൂടെ 756,000 വിമാനങ്ങളുടെ സർവീസ് നടത്താൻ ഹീത്രു എയർപോർട്ട് സജ്ജമാകും. ഇതിലൂടെ 150 ബില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് പുതിയ പാർക്ക് വേകളും വികസന പദ്ധതികളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതുകൂടാതെ കോച്ച് , ബസ്സ് സ്റ്റേഷനുകൾ മെച്ചപ്പെടുത്താനും രൂപരേഖ തയ്യാറായിട്ടുണ്ട്. ഹീത്രു വെളിപ്പെടുത്തിയ പദ്ധതികളെ ബിസിനസ് ഗ്രൂപ്പുകളും എയർലൈൻ കമ്പനികളും സ്വാഗതം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി, ബ്രിട്ടീഷ് ചേംബേഴ്സ് ഓഫ് കൊമേഴ്‌സ്, മേക്ക്‌ യുകെ, ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് എന്നിവയുടെ സംയുക്ത പ്രസ്താവനയിൽ ഇത് രാജ്യത്തിന്റെ ഭാവിയിലെ ഒരു നിക്ഷേപം ആണെന്ന് പറഞ്ഞു. എന്നിരുന്നാലും, പരിസ്ഥിതി ഗ്രൂപ്പുകൾ, രാഷ്ട്രീയക്കാർ, നാട്ടുകാർ എന്നിവരുടെ ശക്തമായ എതിർപ്പ് പദ്ധതി നേരിടുന്നുണ്ട്. ശബ്ദം, വായു മലിനീകരണം, കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നി മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്” ലണ്ടൻ മേയർ സർ സാദിഖ് ഖാൻ പറഞ്ഞു.