ന്യൂസ് ഡെസ്ക് മലയാളം യുകെ

റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ അടച്ചതിന് പിന്നാലെ ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങൾ തങ്ങളുടെ സൈറ്റുകളിൽ കാണപ്പെടുന്ന പോറസ് കോൺക്രീറ്റിനെ നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു. റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിന് മുൻപ് വിമാനത്താവളങ്ങൾ ഇവ കണ്ടെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റിന് ശാശ്വതമായ പരിഹാരങ്ങൾ സ്ഥാപിക്കുന്നത് വരെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുമെന്ന് ഹീത്രൂ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട തലത്തിൽ തങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗാറ്റ് വിക്ക് എയർപോർട്ട് അധികൃതർ പറഞ്ഞു. സ്‌കൂളുകളിലും പൊതു കെട്ടിടങ്ങളിലും തകർന്നുവീഴാൻ സാധ്യതയുള്ള കോൺക്രീറ്റ് കണ്ടെത്തിയത് സെപ്റ്റംബർ ആരംഭം മുതൽ നിരവധി അടച്ചുപൂട്ടലുകളിലേക്ക് നയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ 3 ലാണ് റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് കണ്ടെത്തിയത്. ഈ ടെർമിനൽ സുരക്ഷിതമാക്കാൻ വിമാനത്താവളം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാറ്റ്‌വിക്ക് കോൺക്രീറ്റിൽ പതിവായി പരിശോധനകൾ നടത്തി, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചു. ഗാറ്റ്‌വിക്ക് ഏറ്റവും ഒടുവിൽ ജൂണിലാണ് പരിശോധനകൾ നടത്തിയത്. പതിവായി റാക്കിനെ നിരീക്ഷിക്കുന്നത് തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു. പതിവ് പരിശോധനകളിൽ സൈറ്റിൽ റാക്ക് കണ്ടെത്തിയിട്ടില്ല എന്ന് മാഞ്ചസ്റ്റർ എയർപോർട്ട് വക്താവ് അറിയിച്ചു.