ജോണ്‍സണ്‍ മാത്യൂസ്

ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍, ഈ വര്‍ഷവും വര്‍ണാഭമായ പുതുവത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘ഉദയം 2018’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി, പോയ വര്‍ഷത്തെ വന്‍ വിജയമായ ‘ഉദയം 2017’ന്റെ തുടര്‍ച്ചയാണ്. 2018 ജനുവരി 13, ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് മെഗാഷോ തുടങ്ങുന്നത്. Spring West Academy Hall, Fethamലെ വിശാലമായ ഹാളിലാണ് ഷോ അരങ്ങേറുന്നത്. വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹീത്രു മലയാളി അസോസിയേഷന്റെ ‘Helps the Needy’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ഷോ നടത്തപ്പെടുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുകയുടെ ഒരു ഭാഗം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ്. ‘ഉദയം 2017’ പരിപാടിയില്‍ നിന്നും കിട്ടിയ തുകയുടെ ഒരു ഭാഗം 25 വീല്‍ ചെയര്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. കൂടാതെ തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ മൂന്ന് ക്യാന്‍സര്‍ രോഗികള്‍ക്കു ധനസഹായവും നല്‍കിയിരുന്നു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, യുകെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്നതും 250ല്‍പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ളതുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ ദൃശ്യമാധ്യമ രംഗങ്ങളിലെ പ്രശസ്തരായ താരങ്ങളേയും ഗായകരേയും മിമിക്രി കലാകാരന്മാരേയും ഉള്‍പ്പെടുത്തി അത്യന്തം ഹൃദയഹാരിയായ പരിപാടികള്‍ ആണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. പോയ വര്‍ഷം 700ല്‍ പരം കാണികള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ ഈ വര്‍ഷം അതില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. നാടന്‍ രുചിക്കൂട്ടുകള്‍ തീര്‍ക്കുന്ന കേരളത്തിന്റെ തനതായ കൊതിയൂറും വിഭവങ്ങള്‍ ബുഫെ സ്റ്റൈലില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു ബേബി – 07903732621
നിക്സണ്‍ – 07411539198
വിനോദ് – 07727638616