ലണ്ടൻ : സ്വർഗ്ഗീയ വിരുന്നിന്റെ നേതൃത്വത്തിൽ ഈ വരുന്ന മാസം (ജനുവരി 10, 11, 12 തീയതികളിൽ) ലണ്ടനിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും നടക്കും. ഇതിൽ സ്വർഗീയ വിരുന്നിന്റെ സ്ഥാപകനും അന്തർദേശീയ സുവിശേഷ പ്രാസംഗികനുമായ ഡോക്ടർ മാത്യു കുരുവിള (തങ്കു ബ്രദർ) ശുശ്രൂഷിക്കുന്നതുമായിരിക്കുമെന്ന് യു കെ യിലുള്ള സ്വർഗ്ഗീയ വിരുന്നിന്റെ സംഘാടകരും സഭാ നേതൃത്വവും അറിയിച്ചു. പൂർണ്ണ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ജനുവരി 10 നു (വൈകുന്നേരം 7 മണി മുതൽ)
ജനുവരി 11 – ന് ശനിയാഴ്ച (രാവിലെ 10 മണിക്കും, വൈകുന്നേരം ആറുമണിക്കും രണ്ടു സെഷനുകളിലായും ) 12 – )o തീയതി ഞായറാഴ്ച രാവിലെ 10 മണിക്കും ലണ്ടനിൽ, താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ആയിരിക്കും യോഗങ്ങൾ നടക്കുക.

Feltham Assembly Hall, Hounslow Rd, Feltham TW14 9DN

ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, ഈ വേദി യുടെ അടുക്കൽ തന്നെ ഉണ്ടായിരിക്കുമെന്നും, ലഘുഭക്ഷണ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും, യോഗങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യങ്ങൾ ഇല്ലെന്നും സഭാ നേതൃത്വം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മീറ്റിങ്ങുകളിൽ അത്ഭുത വിടുതൽ ശുശ്രൂഷകളും, രോഗശാന്തിക്കു വേണ്ടിയും, കുടുംബങ്ങൾക്കു വേണ്ടിയും, കുഞ്ഞുങ്ങൾക്കു വേണ്ടിയുമുള്ള പ്രത്യേകമായ പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

സ്വർഗ്ഗീയ വിരുന്നിന്റെ (യുകെ ) യുവജന വിഭാഗമായ J. G.Avise ആരാധനയ്ക്ക് നേതൃത്വം നൽകുന്നതാണ്.

സ്വർഗ്ഗീയ വിരുന്ന് സഭയ്ക്കു യുകെയിൽ പലയിടങ്ങളിലും സഭായോഗങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിലായി നടത്തിയ മീറ്റിങ്ങുകളിൽ നൂറുകണക്കിന് ആളുകൾ നാനാ ജാതിയിലും, മതത്തിലും പെട്ടവർ വന്നു സംബന്ധിക്കുകയും യേശുക്രിസ്തുവിനെ ജീവിതത്തിൽ അനുഭവിച്ചറിയുവാനും ഇടയായിട്ടുണ്ടെന്ന് മുതിർന്ന ശുശ്രൂഷകർ അറിയിച്ചു. പുതുവത്സരത്തിനോട്‌ ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന ഈ യോഗങ്ങളിൽ അനേകർ കടന്നുവന്ന് അനുഗ്രഹപ്പെടുവാൻ ഇടയാകുമെന്നും സഭ അറിയിക്കുന്നു.

ഈ മീറ്റിങ്ങുകളുമായി സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
www. The heavenly feast. org