ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ആരോഗ്യ പ്രശ്നങ്ങളുമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ശിക്ഷ നേരിട്ടേക്കാമെന്ന് റിപ്പോർട്ടുകൾ . ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയോട്(ഡി‌വി‌എൽ‌എ) കൃത്യമായ ആരോഗ്യപ്രശ്നങ്ങൾ ധരിപ്പിക്കാത്തവർക്കാണ് ശിക്ഷാനടപടികൾ നേടിടേണ്ടിവരിക. ദശലക്ഷക്കണക്കിന് ഡ്രൈവർമാരാണ് യുകെയിൽ തങ്ങളുടെ ആരോഗ്യ പരിമിതികളെക്കുറിച്ച് ബോധവാന്മാരല്ലാതെ വാഹനമോടിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ഗുരുതരമായി കരുതുന്നത് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി ഇരുന്നൂറോളം ആരോഗ്യപ്രശ്നങ്ങളാണ് പട്ടികയായി തയ്യാറാക്കിയിരിക്കുന്നത്. ഇവയിലേതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുള്ള നിയമപരമായ ബാധ്യത ഡ്രൈവർമാർക്കുണ്ട്. അങ്ങനെ ചെയ്യാതിരുന്നാൽ 1000 പൗണ്ട് വരെ പിഴശിക്ഷ ലഭിക്കാം. മാത്രമല്ല ഏതെങ്കിലും അപകടത്തിൽ പെടുകയാണെങ്കിൽ ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും. ഡി‌വി‌എൽ‌എയോടെ പറയേണ്ട ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഡി‌വി‌എൽ‌എയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ് വിലാസം :  https://www.gov.uk/health-conditions-and-driving