രാമപുരം/കുറിഞ്ഞി:  അയർലണ്ടിലെ പ്രവാസി മലയാളികളെയും ജന്മനാടിന്റെയും നൊമ്പരമായി മാറിയ ഹെലൻ സാജുവിന്‌ കണ്ണീരോടെ ജന്മനാടിൻറെ യാത്രാമൊഴി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന  അയർലണ്ടിലുള്ള ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) ശവസംസ്ക്കാര ശുശ്രൂഷകള്‍ രാമപുരത്തിനടുത്തുള്ള കുറിഞ്ഞി പള്ളിയില്‍ വച്ച് നടന്നു. ജന്മനാടിനെയും നാട്ടുകാരെയും സ്വന്തക്കാരെയും  ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാക്കിയ അകാലത്തിലെ ഹെലന്റെ മരണാനന്തര ചടങ്ങുകൾ.   ഇന്ന് കൃത്യം ഒരു മണിക്ക് തന്നെ ശവസംസ്ക്കാര ശുശ്രുഷകൾ വീട്ടിൽ ആരംഭിച്ചു. ഒന്നരമണിയോടുകൂടി വിലാപയാത്ര കുറിഞ്ഞി പള്ളിയിലേക്ക്. രണ്ടുമണിയോട് കൂടി പള്ളിയിൽ എത്തിച്ചേർന്നു. ഇടവക വികാരിയുടെ മേൽനോട്ടത്തിൽ പള്ളിയിലെ ശ്രുശ്രുഷകൾ. രണ്ടര മണിയോടെ കുറിഞ്ഞി ഇടവക ദേവാലയത്തിലെ കുടുംബ കല്ലറയിൽ ഹെലന് അന്ത്യവിശ്രമം. ഒരുപിടി മണ്ണ് അവസാനമായി ഇടുമ്പോൾ ഹെലന്റെ മൂത്ത മകനായ സച്ചിൻ പറഞ്ഞ വാക്കുകൾ തന്നെ ആ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ… ‘ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ’ പോയി… സങ്കടപ്പെടാതെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം…’ പ്രിയപ്പെട്ട ഹെലന് കണ്ണീരോടെ ജന്മനാടിന്റെ അശ്രുപൂജ. ഇരുപത്തിയഞ്ചു വർഷത്തോളമായി കുറിഞ്ഞി ഉഴുന്നാലില്‍ ചെമ്പനാനിയ്ക്കല്‍ കുടുംബവുമായി ആത്മബന്ധമുള്ള രാമപുരം വീനസ് സ്റ്റുഡിയോയുടെ ഉടമസ്ഥന്റെ വാക്കുകൾ ആരുടേയും കണ്ണ് നിറയ്ക്കുന്ന ഒന്നാണ്. ആ കുടുംബത്തിലെ എല്ലാ പരിപാടികളുടെയും ഫോട്ടോ ചെയ്തത് വീനസ് സ്റ്റുഡിയോയുടെ ഉടമയായിരുന്നു. സാജു ഹെലൻ ദമ്പതികളുടെ കുട്ടികളുടെ മാമ്മോദീസ, ആദ്യകുർബാന എന്നിവ എല്ലാം ചെയ്‌തിരുന്നു. സാജുവിന്റെയും ഹെലെൻറെയും കല്യാണത്തിന്റെ ഫോട്ടോ എടുത്തത് താൻ തന്നെയായിരുന്നു എന്നുള്ള കാര്യം ഓർത്തെടുത്തു… ഒന്ന് നിർത്തി ഹൃദയത്തിൽ തട്ടിയ നൊമ്പരത്തോടെ തുടർന്നു… ഇപ്പോൾ ഹെലന്റെ ശവസംസ്കാരവും… ജീവിതത്തിൽ ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒരവസ്ഥ ഉണ്ടാക്കി തരല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു പോയി എന്ന് പങ്കുവച്ചപ്പോൾ തിരിച്ചുപറയാൻ വാക്കുകൾ കിട്ടാത്ത ഒരവസ്ഥ….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

[ot-video][/ot-video]

[ot-video][/ot-video]

Related News ..‘മോനേ നിന്റെ ഒരു ഐറിഷ് ചായ’ ഉണ്ടാക്കി എനിക്ക് തരുമോ’ എന്ന് ചോദിയ്ക്കാന്‍ ഇനി എനിക്ക് എന്റെ അമ്മയില്ലല്ലോ…. എങ്കിലും ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ പോയി…. സച്ചിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ മലയാളികളും സഹപ്രവർത്തകരും