ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സെറാമിക്‌സ് വ്യവസായം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അടിയന്തിര സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ദേശീയ പൈതൃകത്തിൻ്റെ ഭാഗമായ ഈ വ്യവസായം നഷ്ടമാകുമെന്ന് പ്രധാന തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകി. നൂറ്റാണ്ടുകളായി യുകെയുടെ വ്യവസായ–സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ സെറാമിക്‌സ് മേഖല ഇപ്പോൾ അതീവ സമ്മർദത്തിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.


ദിനംപ്രതി കുതിച്ചുയരുന്ന ഊർജച്ചെലവ്, കുറഞ്ഞ വിലയിൽ വിപണിയിലെത്തുന്ന വിദേശ ഇറക്കുമതി ഉത്പന്നങ്ങൾ, ആവശ്യമായ നിക്ഷേപങ്ങളുടെ അഭാവം എന്നിവയാണ് വ്യവസായത്തെ തളർത്തുന്നത്. പ്രത്യേകിച്ച് സ്റ്റാഫോർഡ്ഷയർ ഉൾപ്പെടെയുള്ള പാരമ്പര്യ സെറാമിക്സ് വ്യവസായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം ഇതിനകം തന്നെ രൂപപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെറാമിക്‌സ് വ്യവസായം നിലനിൽക്കാൻ സർക്കാർ ശക്തമായ വ്യവസായ നയം രൂപീകരിക്കുകയും ഊർജച്ചെലവ് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തുകയും വേണമെന്ന് ട്രേഡ് യൂണിയനുകളും വിദഗ്ധരും ആവശ്യപ്പെട്ടു. വേണ്ട സമയത്ത് പിന്തുണ ലഭിച്ചില്ലെങ്കിൽ, തൊഴിലവസരങ്ങൾ മാത്രമല്ല, യുകെയുടെ വ്യവസായ പൈതൃകത്തിന്റെ ഭാഗമായ ഒരു മേഖല തന്നെ അസ്തമിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവർ ഉയർത്തുന്നു.