കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി.

എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം.

എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു.

അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ