ഒടുവിൽ ആ ദിനം വന്നിരിക്കുകയാണ്. മോഡലും മുന്‍ പോണ്‍ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹതിയ്യതി ആരാധകരുമായി പങ്കുവെച്ചത് . കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് വരൻ. ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

സണ്ണി ലിയോണിന് ശേഷം ഇന്ത്യയിൽ ഏറെ ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ. സ്വീഡിഷുകാരനായ കാമുകന്‍ റോബർട്ട് സാന്‍‍ഡ് ബർഗാണു മിയയെ വിവാഹം ചെയ്യാൻ പോകുന്നത്. മിയ വിവാഹത്തിനു സമ്മതിച്ചതായി റോബർട്ട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി താരത്തെ മോതിരം അണിയിച്ചത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോബർ‌ട്ട് ഷെഫ് ആണ്. പോൺ സിനിമാ അഭിനയത്തിൽ നിന്നു വിരമിച്ച മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി ചെയ്യുന്നു.. 2011 ലായിരുന്നു മിയാ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ മുന്നു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. 2016ൽ‌ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത്.