തിരുവനന്തപുരം: നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതി നിർദേശിച്ചത്. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്ന് മധ്യസ്ഥനെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നതുവരെ സമരം തുടരാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ടുപോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം തുടരുമെന്ന നിലപാടിലാണ് സംഘടനകൾ.
അതേസമയം നിലവിലുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്. നേഴ്സുമാരുടെ കുറവ് ചില ആശുപത്രികളിൽ രോഗികളെ ബാധിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യമായിടത്ത് ആശുപത്രികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു.











Leave a Reply