സംസ്ഥാനത്തെ ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നാക്ക പദവി നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേവാ കേന്ദ്രം സമർപ്പിച്ച ഹർജി പിഴയിട്ട് ഹൈക്കോടതി തള്ളി. എറണാകുളം നോർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഹർജിക്കാരായ ഹിന്ദു സേവാ കേന്ദ്രത്തിന് കോടതി 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു. മുസ്ലീം, ലത്തീൻ കത്തോലിക്കർ, ക്രിസ്ത്യൻ നാടാർ, പരിവർത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാർ എന്നീ സമുദായങ്ങളെ പിന്നാക്ക പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചൂണ്ടിക്കാട്ടി. പിഴയായി ചുമത്തിയ തുക ഒരു മാസത്തിനുള്ളിൽ അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി രൂപീകരിച്ച അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.