ബാബു ജോസഫ്
ദൈവികേതര സങ്കല്പങ്ങളുടെയും പൈശാചികതയുടെയും പ്രതിരൂപമായ യൂറോപ്പിലെ ഹാലോവീന്‍ ആഘോഷത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനപ്രകാരം ‘ഹോളിവീന്‍’ ആഘോഷമാക്കിമാറ്റിക്കൊണ്ട് ബര്‍മിങ്ഹാം കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികള്‍ പുതിയ തുടക്കം കുറിച്ചു. യൂണിറ്റിലെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ ഒന്നുമുതല്‍ എല്ലാദിവസവും മുഴുവന്‍ കുട്ടികളും ഒരുമിച്ചുകൂടി വിവിധ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥന നടത്തിയിരുന്നു.
ഹാലോവീന്‍ ദിവസമായ ഇന്നലെ ഹോളിവീനായി ആചരിച്ചുകൊണ്ട് യൂണിറ്റിലെ മുതിര്‍ന്നവര്‍ വെള്ളവസ്ത്രം ധരിച്ചപ്പോള്‍ കുട്ടികള്‍ വിശുദ്ധരുടെയും മാലാഖാമാരുടെയും വേഷവിധാനങ്ങളോടെ വീടുകളില്‍ എത്തി ഒരുമിച്ച് ജപമാലപ്രാര്‍ത്ഥന നടത്തി. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞമാസം കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി. ഒക്ടോബര്‍ 28ന് കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികളുടെ ഹോളിവീന്‍ ആഘോഷത്തിന്റെ വീഡിയോ കാണാം.
ഒക്ടോബര്‍ 28ന് മലയാളം സീറോ മലബാര്‍ കുര്‍ബാനയ്ക്ക് ഷെഫീല്‍ഡിലെ കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തി. റവ.ഫാ.മാത്യു മുളയോലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഇടവക സമൂഹം പ്രത്യേക സമ്മാനങ്ങളും നല്‍കി.
Leave a Reply